വിഴുപ്പ് അലക്കുന്നവരെ ചുമന്നല്ലേ പറ്റൂ; മന്ത്രി തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ മടികാണിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കടുത്തവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്. വിഴുപ്പ് അലക്കുന്നവരെ ചുമന്നല്ലേ പറ്റൂ എന്ന് സുധാകരന്‍ പരിഹസിച്ചു.
വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നത് വരെ ചുമന്നല്ലെ പറ്റൂ എന്നും സുധാകരൻ പറഞ്ഞു. എന്നെയോ മുഖ്യമന്ത്രിയെയോ നിങ്ങള്‍ക്ക് നാറുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി ചോദിച്ചു.
രാജി വെക്കണമോ എന്ന് തോമസ് ചാണ്ടി തന്നെ തീരുമാനിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്ന തോമസ് ചാണ്ടിയുടെ നിലപാടിനെയും സുധാകരന്‍ വിമര്‍ശിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമാണ് ഇതെന്ന് സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























