Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യസന്ധനായ ഒരു പാവം കള്ളന്‍ പെട്ടുപോയപ്പോള്‍...

14 NOVEMBER 2017 03:05 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ എല്ലാവരും എല്ലാ ജോലിയിലും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നവരാണല്ലേ. കള്ളന്മാരും അക്കാര്യത്തില്‍ മോശക്കാരല്ല. വ്യത്യസ്തമായ രീതികളുമായി മോഷണം നടത്തിവന്ന ഒരു കള്ളനെയാണ് കഴിഞ്ഞ ദിവസം പോലീസ് പൊക്കിയത്.

കാണിക്കവഞ്ചികളോടാണ് കരുനാഗപ്പള്ളിയില്‍ അറസ്റ്റിലായ സുമേഷിന് പ്രിയം. ക്ഷേത്രങ്ങളില്‍ കയറിയാല്‍ ആദ്യം മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥനയാണ് സുമേഷിന്റെ പതിവ്, അതിനുശേഷം മാത്രമേ മോഷണം നടത്തൂ. ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് സുമേഷ് പോലീസിന്റെ വലയിലാകുന്നത്.

ആലപ്പാട് ചെറിയഴീക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി യിലാണ് ആദ്യം പ്രാര്‍ത്ഥിച്ച് കൃത്യം നടത്തുന്ന കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണം നടത്തേണ്ട ക്ഷേത്രങ്ങള്‍ നേരത്തെ കണ്ടുവയ്ക്കും. പിന്നീട് നേരത്തെ തന്നെ ക്ഷേത്രത്തിലെത്തുകയും ഇയാള്‍ ചെയ്യും. അര്‍ധരാത്രി ആകുന്നതിനു മുമ്പെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിക്കും.

ഏറെ നേരം ക്ഷേത്രത്തില്‍ പതുങ്ങിയിരുന്നതിനു ശേഷം മോഷ്ടിക്കേണ്ട കാണിക്കവഞ്ചികള്‍ കണ്ടാല്‍ അല്‍പനേരം മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥന നടത്തും അതിനു ശേഷമാണ് മോഷണം. കാണിക്കവഞ്ചികള്‍ ഇരിക്കുന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിവെച്ചതിനു ശേഷമേ കുത്തിത്തുറക്കത്തുള്ളു. കാണിക്കവഞ്ചിയിലെ നോട്ടുകള്‍ മാത്രമേ ഇയാള്‍ എടുക്കത്തുള്ളു. നാണയങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിക്കും. മോഷ്ടിക്കുന്ന പണം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുന്നതാണ് ഇയാളുടെ മറ്റൊരു രീതിയെന്ന് പോലീസ് പറയുന്നു. ആവശ്യമുള്ളപ്പോള്‍ എത്തി കുഴിച്ചിട്ടടത്തുനിന്നും പണം എടുക്കും. ആഢംബരത്തിനാണ് പണം കൂടുതലായും ഇയാള്‍ പണം ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (44 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (53 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends