കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ രംഗത്ത്

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ വരുന്നതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിച്ചത്.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് തെറ്റ് തിരുത്തണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.ചാണ്ടിയുടെ വെള്ളിക്കാശിനു മുന്നില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മുട്ടുമടക്കുകയാണ്. ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും ഒരേ തൂവല്‍പക്ഷികള്‍ തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപിയായ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമായ നിലയില്‍ എത്തിച്ചെന്നും സോളാര്‍ കേസില്‍ ഉടുതുണി അഴിഞ്ഞുവീണ കോണ്‍ഗ്രസിന് ഇതുകൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ആത്മഹത്യാപരമെന്നേ ഈ നടപടിയെ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























