മുഖ്യമന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുകയോ, നീക്കുകയോ ചെയ്യട്ടേ എന്ന് എന്‍.സി.പി സംസ്ഥാന ഘടകം

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. മന്ത്രിസഭയുടെ തലവനാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് അംഗത്തെ പുറത്താക്കാനും നീക്കം ചെയ്യാനും അധികാരമുണ്ട്. തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് കോടതി പറഞ്ഞില്ല. കളക്ടറെ സമീപിക്കാനാണ് പറഞ്ഞത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാന ഭാരവാഹികളുടെ തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിക്കും. കേന്ദ്രനേതൃത്വം രാജി സംബന്ധിച്ച് തീരുമാനം എടുക്കും. മന്ത്രിയെ തീരുമാനിക്കുന്നതും രാജിവയ്പ്പിക്കുന്നതും പാര്‍ലമെന്ററി ബോര്‍ഡാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്ത് ചാണ്ടി തുടരണോ എന്ന് എല്‍ഡി.എഫ് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നിലപാടെടുക്കും. ഞങ്ങളുടെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും അല്ലാതെ മാധ്യമങ്ങളിലൂടെ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ഹര്‍ജി തള്ളിയിട്ടില്ലെന്നും ഞങ്ങടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ അടക്കമുള്ളവരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ പ്രശ്‌നത്തില്‍ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിനെ അറിയിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























