പാര്‍ട്ടിക്ക് മന്ത്രിയുടെ മേല്‍ നിയന്ത്രണമില്ലെങ്കില്‍ ഇങ്ങനെയിരിക്കും ; തോമസ്ചാണ്ടി വിഷയത്തിൽ കടുത്തവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
പാര്‍ട്ടിക്ക് മന്ത്രിയുടെ മേല്‍ നിയന്ത്രണമില്ലെങ്കില്‍ ഇങ്ങനെയിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്ന കോടതി പരാമര്‍ശം ഗൗരവമുള്ളത് തന്നെയാണ്. വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം ഇടത് മുന്നണി യോഗത്തില്‍ വ്യക്തമാക്കിയതാണ്. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പരസ്യ നിലപാടിനില്ലെന്നും തോമസ് ചാണ്ടി തുടരുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ ആരും പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























