വിമാനത്തിലെ യാത്രക്കാരന്റെ ബാഗില്‍ പെട്ടിത്തെറി...

വിമാനത്തിലെ യാത്രക്കാരന്റെ ബാഗില്‍ നിന്നും കരിഞ്ഞമണവും പുകയും ഉയര്‍ന്നതിരെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേയ്ക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരന്റെ മൊബൈല്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലാപ്‌ടോപ്പും പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ ബാഗില്‍ നിന്നു കരിഞ്ഞമണവും പുകയും ഉയര്‍ന്നതു ശ്രദ്ധയില്‍പെട്ടതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ബാഗില്‍ നിന്നു തീപ്പൊരി പടര്‍ന്നു പിടിക്കുന്നതിനു മുമ്പേ വിമാനത്തിലെ സുരക്ഷ ജീവനക്കാര്‍ തീ കെടുത്തി വിമാനം തിരികെ ഇറക്കുകയായിരുന്നു. ബാഗുകള്‍ പരിശോധിച്ച് അപകടം ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണു യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha

























