ഇത് അല്പം കൂടിപ്പോയില്ലേ? വിവാഹവസ്ത്രം പോലും മാറ്റാതെ വധുവിനെ കൊണ്ട് അരപ്പിച്ചത് ഒരു തേങ്ങ മുഴുവന്‍

ഏറെ പ്രതീക്ഷകളുമായാണ് ഒരു പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ വലതുകാല്‍ വച്ച് കയറിവരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ആദ്യമായി എത്തുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ ആശങ്കകള്‍ ഏറെയാണ്. അങ്ങനെയുള്ള പെണ്‍കുട്ടിയോട് ഈ വീട്ടുകാര്‍ കാണിച്ചത് അല്പം കടന്നത് തന്നെ. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വിവാഹവേഷത്തില്‍ സര്‍വാഭരണവിഭൂഷിതയായി ചെറുക്കന്റെ വീട്ടിലേക്ക് സന്തോഷത്തോടും അല്പം ആശങ്കയോടും കൂടി കയറിവന്ന നവവധുവിനെ കൊണ്ട് ഒരു തേങ്ങ മുഴുവന്‍ അരകല്ലില്‍ അരപ്പിച്ചു. ബന്ധുക്കളും വരനും ഒക്കെ നോക്കി നില്‍ക്കേയാണ് വധുവിനെകൊണ്ട് അരപ്പിച്ചത്. അമ്മായി അമ്മയേ പോലെ അരയ്ക്കണം, നല്ല വടിവോത്ത രീതിയില്‍ വേകന്ന് അരയ്ക്കണം തുടങ്ങിയ കമന്റുകള്‍ ചുറ്റും നില്‍ക്കുന്നവരും പറയുന്നതു കേള്‍ക്കാം.
ചുറ്റും കൂടി നില്‍ക്കുന്ന വരന്‍ അടക്കമുള്ളവര്‍ ഇതു കണ്ടു രസിക്കുന്നുണ്ട്. കുറച്ചു തേങ്ങയൊന്നുമല്ല ഒരു തേങ്ങ ചിരകിയതു മുഴുവനാണു പെണ്‍കുട്ടിയെക്കൊണ്ട് അരപ്പിക്കുന്നത്. പെണ്‍കുട്ടി വളരെ നിസഹായമായ അവസ്ഥയിലാണ്.
ഇവരുടെ മുഖത്തു നിന്നു തന്നെ ഇതു വ്യക്തമാകുന്നുണ്ട്. ചില സീരിയലുകളില്‍ കണ്ട രംഗങ്ങളുടെ ആവര്‍ത്തനം പോലെയാണ് ഇത് എന്ന് ചിലര്‍ പറയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എത്തിയ പെണ്‍കുട്ടിയേ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് മോശമായി പോയി എന്ന് ഭൂരിപക്ഷം പേരും പറയുന്നു.
https://www.facebook.com/Malayalivartha

























