Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്... അച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍

14 NOVEMBER 2017 11:11 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പള്ളിലച്ചനെ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചാണ്. എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഷോര്‍ട്ട് ഫിലിമാണ് സംഭവത്തിന്റെ തുടക്കം. പള്ളിലച്ചനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഡയലോഗാണു സോഷ്യല്‍ മീഡിയ ഏറ്റോടുക്കാന്‍ കാരണം.

എന്തിനാട ചക്കരെ നീ അച്ചന്‍ പട്ടത്തിനു പോയത് എന്നാണു പെണ്‍കുട്ടി ചോദിക്കുന്നത്. ഇതിനു മറ്റൊരു വൈദീകന്‍ നല്‍കിയ മറുപടിയാണു ഹിറ്റായത്. പോയതല്ല തന്നെ വിളിച്ചതാണ് എന്നും പ്രണയം തന്നെയാണു ദൈവം എന്നും ജോസ് പുതുശ്ശേരി എന്ന വൈദീകന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണു പെണ്‍കുട്ടിക്കുള്ള മറുപടി ഇദ്ദേഹം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്?
സുന്ദരിയായ ഒരു കൊച്ചുമിടുക്കി അവള്‍ക്ക് പ്രണയം തോന്നിയ ഒരു കൊച്ചച്ചനോട് ചോദിച്ച നല്ല ചന്തമുള്ള ചോദ്യമാണ്. ചില ഉത്തരങ്ങളുടെ പ്രസക്തി അതിന്റെ ചോദ്യങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ആ പ്രണയിനിക്ക് ഒരു ഉത്തരം കൊടുത്താലോ എന്നു വിചാരിച്ചു.
'എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്?'
ഒറ്റവാക്കില്‍ പറഞ്ഞാല്‍,
പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്...
ഞാന്‍ പോലും അറിയാതെ,
പിറകേ നടന്ന്,
ഊണിലും, ഉറക്കത്തിലും
കളിയിലും, കനവിലും കയറി വന്ന്
അവന്‍ വന്നു വിളിച്ചു കൊണ്ടുപോയതാണ്...
അമ്മയുടെ മടിത്തട്ടിലൂടെ, അപ്പന്റെ നെറ്റിയിലെ വിയര്‍പ്പിലൂടെ, കൊച്ചു പെങ്ങളുടെ 'ചേട്ടാ' വിളിയിലൂടെ, ചങ്കിന്റെ 'ബ്രോ' വിളിയിലൂടെ, അച്ചന്റെ ശാസനത്തിലൂടെ, കന്യാസ്ത്രിയമ്മയുടെ തിരുത്തലിലൂടെ,
പാട്ടിലൂടെ, പ്രസംഗത്തിലൂടെ, നാടകത്തിലൂടെയൊക്കെ വിളിച്ചത് അവനായിരുന്നടീ...
ഇത് പറയുമ്പോ,
അനുവാദം കൂടാതെ കയറി വന്ന് വിളിച്ചോണ്ടു പോയി എന്ന സങ്കടമൊന്നുമല്ലട്ടോടീ പെണ്ണേ
മറിച്ച്,
വിളി കിട്ടിയാല്‍ മാത്രം യാത്ര ചെയ്യാനും
മുഴുമിപ്പിക്കാനും കഴിയുന്ന
യാത്രയാണിതെന്ന് നിന്നോട് പറയാനാണ്.
ഈ വഴിയില്‍ നടക്കണമെന്ന കൊതിയോടെ
ചെരുപ്പും മാറാപ്പുമൊക്കെ എടുത്ത് 'പോയ'
ഒത്തിരി പേരുണ്ട്,
പക്ഷേ, അവസാന ലാപ്പില്‍ എത്തുമ്പോ
കല്യാണക്കുറി കാണിക്കണം,
അതായത്, വിളിച്ചിട്ടുണ്ടാവണം എന്ന് ചുരുക്കം...
ഇനി കസന്‍ദ് സാക്കിസിന്റെ ഫ്രാന്‍സീസിനെ കുറിച്ചുള്ള പ്രണയാര്‍ദ്രമായ ഒരു സ്വപ്നം കൂടി കുറിച്ചിട്ട് ഞാന്‍ നിറുത്തിയേക്കുവാണേ,,,
പ്രണയത്തിലായിരുന്നു ഫ്രാന്‍സീസും ക്ലാരയും. പൊടുന്നനെ ഒരു ദിനം ഫ്രാന്‍സീസ് ചുവടുമാറുന്നതായി ക്ലാരയ്ക്ക് ഒരു സംശയം. അവനില്‍ ആദ്യം ഉണ്ടായിരുന്ന പ്രണയം നുരയുന്നില്ല, തന്നേക്കാളധികം മറ്റാരോടോ ഉള്ള അനുരാഗം അവനില്‍ സ്ഫുരിക്കുന്നുണ്ട്, തുടങ്ങിയ ഒത്തിരി ആശങ്കകള്‍. അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്കിടം നല്‍കാതെ ക്ലാര ചോദ്യം ഫ്രാന്‍സീസിനോട് തന്നെ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിനക്ക് എന്നോട് ആദ്യം ഉണ്ടായിരുന്ന പ്രണയം ഇല്ലാത്തത്? അതോ, നിനക്ക് മറ്റാരോടെങ്കിലും പ്രണയം തേന്നുന്നുണ്ടോ എന്നൊക്കെ?
ഫ്രാന്‍സീസില്‍ നിന്ന് ക്ലാര പ്രതീക്ഷ ഉത്തരത്തെക്കാളുപരി , അവളുടെ സകല സ്വപ്നങ്ങളേയും തകര്‍ക്കുന്ന ഒരു ഉത്തരമാണ് ഫ്രാന്‍സീസിന്റെ നാവില്‍ നിന്നും വീണത്.
അവന് പ്രണയം തോന്നിയിരിക്കുന്നു. ഇന്നലെ വരെ തന്റെ പ്രണയകവാടത്തിന്റെ കാവല്‍ക്കാരനായിരുന്നവന്‍ ഇന്ന് മറ്റാരുമായോ അനുരാഗത്തിന്റെ കനവുകള്‍ക്ക് നിറമേകുന്നതില്‍ വ്യാപൃതനാണ്.
കൂടുതല്‍ വ്യക്തതയാഗ്രഹിച്ച ക്ലാരയോട് ഫ്രാന്‍സീസ് പറഞ്ഞു.
അതേ, ഞാന്‍ പ്രണയത്തിലാണ്,
തീവ്രാനുരാഗത്തിലാണ്
എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന എന്റെ ദൈവത്തോട്...
നിന്റെ പ്രണയം എന്റെ ഇരുള്‍ വീണ നടവഴികളില്‍
ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്
എന്നാല്‍,
എന്റെ ദൈവം സൂര്യനെപ്പോലെ എന്റെ മുന്‍പില്‍ ഉദിച്ചു നില്‍ക്കുമ്പോള്‍
ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീര്‍ത്തും പ്രസക്തിയില്ലാതായിപ്പോകുന്നു...
കടലോളം പ്രണയമുള്ളവളേ,
നിന്നോടും നിന്റെ പ്രണയത്തോടുള്ള മതിപ്പോടും കൂടി തന്നെ
ഒരിക്കല്‍ കൂടി കുറിക്കട്ടെ
പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്,,,
പ്രണയം തന്നെയായ ദൈവം.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends