ഹണി ട്രാപ്പ്; ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണം ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിവാദ ഫോൺവിളികേസിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം.
പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ യുവതി ആവശ്യപ്പെടുന്നു..
https://www.facebook.com/Malayalivartha

























