ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസായി തോമസ് ചാണ്ടിയുടെ രാജി നല്‍കുമ്പോള്‍ നിഷേധിച്ച് സാക്ഷാല്‍ തോമസ്ചാണ്ടി

എന്‍സി പി നേതൃയോഗത്തിനിടെ തോമസ് ചാണ്ടി രാജി വയ്ക്കാന്‍ തയ്യാറായി എന്ന വാര്‍ത്ത ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. അതേ സമയം മുഖ്യമന്ത്രിയെ കാണാന്‍ പുറത്തേക്ക് വന്ന തോമസ് ചാണ്ടി മാധ്യമങ്ങളുടെ ചോദ്യങ്ങളെ പുച്ഛിച്ചു തള്ളി.
രാജി വയ്ക്കാനാണോ പോകുന്നത് എന്ന ചോദ്യത്തിന് എല്ലാവരേയും അമ്പരപ്പെടുത്തി കൊണ്ട് അല്ലല്ലല്ല... എന്ന മറുപടിയാണ് നല്‍കിയത്. ഇനി എന്തുണ്ടാകുമെന്നു കണ്ടറിയാം.
https://www.facebook.com/Malayalivartha

























