ചാനലുകാരെ കബളിപ്പിച്ച് തോമസ് ചാണ്ടി നാടു വിട്ടു

ചാനലുകളും പത്രക്കാരും തോമസ് ചാണ്ടി രാജി വയ്ക്കുന്നതും കാത്ത് അദ്ദേഹത്തിന്റെ വാഹനം പിന്തുടര്‍ന്നു. തോമസ് ചാണ്ടി മുഖ്യമന്ത്രിയ്ക്ക് രാജി കത്ത് നല്‍കാന്‍ പോകുന്നു എന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ ക്ലിഫ് ഹൗസും വിട്ട് പിഎംജി ജംഗ്ഷനും കടന്ന് കേശവദാസപുരം വഴി തോമസ് ചാണ്ടി യാത്ര ചെയ്തതോടെ മാധ്യമപട പെട്ടുപോയി. അദ്ദേഹത്തിന് പുറകെ വച്ചു പിടിച്ചവരെല്ലാം പണി പാളിയെന്നു മനസ്സിലായി കേശവദാസപുരത്തു വച്ചാണ് പത്രക്കാര്‍ക്ക് അബദ്ധം മനസ്സിലായത്. തോമസ് ചാണ്ടി നേരെ പോയത് ആലപ്പുഴയിലുള്ള തന്റെ കായല്‍ സങ്കേതത്തിലാണ്.
ഇതോടെ തോമസ് ചാണ്ടി പത്രക്കാരോട് പറഞ്ഞത് സത്യമായിരിക്കുകയാണ്. രാജി വയ്ക്കാനാണോ പോകുന്നത് എന്ന ചോദ്യത്തിന് എല്ലാവരേയും അമ്പരപ്പെടുത്തി കൊണ്ട് അല്ലല്ലല്ല... എന്ന മറുപടിയാണ് നല്‍കിയത്.
എന്‍സി പി നേതൃയോഗത്തിനിടെ തോമസ് ചാണ്ടി രാജി വയ്ക്കാന്‍ തയ്യാറായി എന്ന വാര്‍ത്ത ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. അതേ സമയം മുഖ്യമന്ത്രിയെ കാണാന്‍ പുറത്തേക്ക് വന്ന തോമസ് ചാണ്ടി മാധ്യമങ്ങളുടെ ചോദ്യങ്ങളെ പുച്ഛിച്ചു തള്ളി. ഇനി എന്തുണ്ടാകുമെന്നു കണ്ടറിയാം.
https://www.facebook.com/Malayalivartha

























