ജിഷ്ണു പ്രണോയ് കേസിൽ സംസ്ഥാന സർക്കാരിനും പോലീസിനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ജിഷ്ണു പ്രണോയ് കേസിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസിൽ സർക്കാരിന് താത്പര്യമില്ല. അതാണ് അന്വേഷണത്തിലെ കാലതാമസം വ്യക്തമാക്കുന്നതെന്നും കോടതി വിമർശിച്ചു. ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
https://www.facebook.com/Malayalivartha

























