നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരികെ ദിലീപിന്റെ സഹോദരനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരികെ ഇന്നു രാവിലെ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ സഹോദന്‍ അനൂപിനെയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ ദിലീപിനെ രണ്ടേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
എസ് പി സുദര്‍ശനന്‍, സിഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന ദിലീപിന്റെ വാദത്തില്‍ കൂടുതല്‍ വ്യക്ത വരുത്താനായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha

























