മുടി മുറിച്ചത് എന്തിനാണ്?; തുറന്ന് പറഞ്ഞ് സിതാര

സമൂഹത്തില്‍ നിലനിലക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തിനെതിരെ തുറന്നടിച്ചുകൊണ്ട് സിതാര കൃഷ്ണകുമാര്‍. മുടി മുറിച്ചത് എന്തിന് എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സിതാരയുടെ വാക്കുകള്‍:
തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ പേരില്‍ , ഒരു പ്രിയ സുഹൃത്തിനു വേണ്ടി ചെയ്തതാണീ രൂപമാറ്റം…!!! കാരണം എന്തോ ആവട്ടെ മുടിയുടെ നീളം , തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന,നിര്‍ണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തില്‍ വിശ്വാസം തെല്ലുമില്ല ,അത് പറയുന്നവരോട് സ്വല്‍പം അസ്വസ്ഥതയും തോന്നുന്നു.
ഒരു നിമിഷാര്‍ദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മള്‍ പരിചയിച്ച സ്വയംരൂപങ്ങള്‍? മുറിച്ച മുടിയെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം. വാടിപ്പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം!!! ആകാശത്തെ പറ്റി, ഭൂമിയെ പറ്റി, വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി, യുദ്ധങ്ങളെപറ്റി, വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി, മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം!! വാക്കുകള്‍ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം !!
https://www.facebook.com/Malayalivartha

























