മന്ത്രി തോമസ് ചാണ്ടി രാജി വെച്ചതോടെ മുഖ്യമന്ത്രിയുടെ ജോലി ഭാരം കൂടി; പിണറായി കൈകാര്യം ചെയ്യുന്നത് 29 വകുപ്പുകള്‍

മന്ത്രി തോമസ് ചാണ്ടി രാജി വെച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് ജോലി ഭാരം കൂടി. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്ക് പുറമേ തോമസ് ചാണ്ടി വഹിച്ചിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വിഎസ് അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണ് കൈകാര്യം ചെയ്തിരുന്നത്.
ആഭ്യന്തരം ഉള്‍പ്പെടെ ഏറെ ജോലി ഭാരമുള്ള വകുപ്പുകളും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇപി ജയരാജന്‍ രാജി വെച്ചതിന് പിന്നാലെ വ്യവസായ വകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രിക്ക് വന്നെങ്കിലും പിന്നീട് എസി മൊയ്തീന് കൈമാറി. മന്ത്രി ശശീന്ദ്രന്‍ രാജിവെച്ചപ്പോള്‍ മൂന്നു വകുപ്പുകളുടെ ചുമതല കൂടി പണറായിക്ക് വന്നു. നിലവില്‍ ആഭ്യന്തരത്തിന് പുറമേ വിജിലന്‍സ്, ജയില്‍, ഐടി, എയര്‍പോര്‍ട്ട്, മെട്രോ റയില്‍, സയന്‍സ് ആന്റ് ടെക്‌നോളജി ഉള്‍പ്പെടെ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ ചുമലിലുള്ളത്.
https://www.facebook.com/Malayalivartha

























