Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നടന്‍ ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനേയൂം ചോദ്യം ചെയ്തു

16 NOVEMBER 2017 10:40 AM IST
മലയാളി വാര്‍ത്ത
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി നടന്‍ ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനേയൂം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം അനൂപിനെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ ദിലീപിനേയും ചോദ്യം ചെയ്തിരുന്നു. ആലുവ ക്ലബിലേയ്ക്ക് വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂറോളം നീണ്ടു നിന്നു.    നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന ദിലീപിന്റെ വാദത്തില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയതെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ ഈ മാസം പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വീണ്ടും ദിലീപിനെ ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.   ഈ സാഹചര്യത്തിൽ മറ്റ് സാക്ഷികളുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇതിൽ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. നാദിർഷായെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാൻ ഡിജിപി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. മറുപടികൾ തൃപ്തികരമല്ലെങ്കിൽ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യും.    കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയതിന് പിന്നിലും ദിലീപാണെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസിൽ സാക്ഷിയാകാൻ സാധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധായകൻ നാദിർഷയുമായി ദിലീപ് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.   പുറത്തിറങ്ങിയ ദിലീപ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് കത്തില്‍ ആരോപിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും കത്തില്‍ പറയുന്നു. 12 പേജുള്ള കത്ത് രണ്ടാഴ്ച മുമ്പാണ് അയച്ചത്. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു.    കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.   അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു.   ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നതാണ്. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.    ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിക്കൊണ്ടായിരുന്നു അന്ന് ബെഹ്റക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചത്. അതേസമയം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയിരുന്നു.   സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.   കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്. താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (7 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (14 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (30 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends