അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും

അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്റെ ഫ്‌ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്.
ചന്ദ്രശേഖറിന്റെ ഫ്‌ലാറ്റുകളില്‍നിന്നു ആദായനികുതി വകുപ്പ് ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. 15 കോടിയുടെ കാറുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരില്‍ ഡല്‍ഹിയില്‍ എത്തിയ സൂകേശിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകള്‍ നടത്തിയത്. കഴിഞ്ഞ ദിവസളില്‍ നടന്ന പരിശോധനകളില്‍ വന്‍തോതില്‍ പണവും സ്വര്‍ണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha

























