അമിത വേഗത, ജീവനെടുത്തു...തിരുവനന്തപുരത്ത് കാറപകടത്തില്‍ ഒരാള്‍ മരിച്ചു, നാല് പേരുടെ നില ഗുരുതരം, കാര്‍ റേസിംഗിനിടെയാണ് അപകടമുണ്ടായതെന്ന് സൂചന

തിരുവനന്തപുരം കവടിയാറില്‍ രാജ്ഭവനു മുന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ഷാണ് മരിച്ചത്.
കാര്‍ റേസിംഗിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ഒരു ആട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമിത വേഗതയിലെത്തിയ സ്‌കോഡ കാര്‍ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു. വാഹനത്തില്‍ മൂന്ന് യുവതികളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha

























