മോളെ ഫെയ്‌സ് ബുക്കിലുണ്ടോ, വാട്‌സ് ആപ്പ് നമ്പര്‍ തരുമോ, എനിക്ക് കുട്ടിയെ ഇഷ്ടമായി... തിരുവനന്തപുരത്തെ പൂവാലന്മാര്‍ സൂക്ഷിക്കുക, കോഴികളെ പിടികൂടാന്‍ ഓപ്പറേഷന്‍ റോമിയോ സജീവം, അവര്‍ എത്തുന്നത് മഫ്തി വേഷത്തില്‍

ഒരു കോളേജോ സ്‌കൂളോ ഉണ്ടോ അവിടെ ഉണ്ടാകും പൂവാലന്മാര്‍. ഒന്നും രണ്ടും അല്ല നൂറുകണക്കിന്. വിമന്‍സ് കോളേജ് കൂടി ആണെങ്കില്‍ തീര്‍ന്നു പൂവാലന്മാരുടെ നീണ്ട നിര തന്നെയാകും. എന്തായാലും ഇനി തിരുവനന്തപുരത്ത് കറങ്ങി നടക്കുന്ന പൂവാലന്മാര്‍ ഒന്ന് സൂക്ഷിക്കുക. പൂവാലന്മാരെ പിടികൂടാന്‍ ഓപ്പറേഷന്‍ റോമിയോ എന്ന പദ്ധതി എത്തിയിരിക്കുകയാണ്.
സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്ന പൂവാലന്‍മാരെ കുടുക്കാന്‍ തിരുവനന്തപുരത്തും ഓപ്പറേഷന്‍ റോമിയോ സജീവമായി. തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാരാണ് പിടിയിലായത്. പിടികൂടിയത് സ്‌കൂള്‍, കോളജ്, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തിയവരെയാണ്.
പുരുഷ, വനിതാ പോലീസുകാരെ നഗരത്തില്‍ പലയിടത്തും മഫ്തിയില്‍ വിന്യസിച്ചാണ് പൂവാലന്മാരെ കുടുക്കിയത്. ഇവരില്‍ 80 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ 120 പേര്‍ക്കെതിരേ പെറ്റിക്കേസെടുത്തു വിട്ടയച്ചു.
https://www.facebook.com/Malayalivartha

























