സൗഹൃദം നടിച്ച് പെൺകുട്ടികളെ വീട്ടിലെത്തിക്കും; ശേഷം ലൈംഗികമായി ഉപയോഗിക്കും; മധ്യവയസ്‌കൻ തെരഞ്ഞെടുക്കുന്നതോ മകന്റെ സഹപാഠികളെ

മകന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ ചങ്ങാത്തം അഭിനയിച്ച് വീട്ടിൽ കൊണ്ടുപോകും. ശേഷം പെൺക്കുട്ടികൾക്ക് നേരെ ലൈംഗീകാക്രമണം. ഒടുവിൽ മധ്യവയസ്‌കൻ പിടിയിലായി. കണ്ണൂരാണ് സംഭവം.
കണ്ണൂർ യെദൂർ കീഴ്പ്പള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കീഴ്പ്പള്ളി സ്വദേശി ടോമി (42) ആണ് പിടിയിലായത്.
വിദ്യാർത്ഥികളുടെ അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ സംഭവം അറിയിച്ചതോടെ കൗൺസിലിംഗ് വഴിയാണ് വിവരം പുറത്ത് വന്നത്. പ്രതിയെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. പ്രതി റിമാൻഡിലാണ്.
https://www.facebook.com/Malayalivartha

























