മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ഭാര്യയെ കമ്പിവടികൊണ്ട് തലയടിച്ചു പൊട്ടിച്ചു, കൈയും തല്ലിയൊടിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചു പൊട്ടിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം നടയുടെ തെക്കതില്‍ ഉണ്ണിക്കൃഷ്ണന്‍ ആചാരി(56)യാണ് ഭാര്യ ശ്യാമള(49)യെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍ ആചാരി മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ശാസ്താംകോട്ട പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയും പണം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയോട് വഴക്കായി.
പണം നല്‍കാതെ ഭാര്യ കിടന്നു. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ഭാര്യയെ കമ്പിവടികൊണ്ട് തലയടിച്ചു പൊട്ടിക്കുകയാിരുന്നു. ശേഷം കൈയും തല്ലിയൊടിച്ചു. ശ്യാമളയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha

























