ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 52 കാരന്‍ പീഡിപ്പിച്ചതായി പരാതി

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 52 കാരന്‍ പീഡിപ്പിച്ചതായിപരാതി. മണപ്പുറം കുരുവിന്‍മുകള്‍ പറയാട്ടുകോണം കാവുവിളവീട്ടില്‍ അശോകനെതിരെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയത്.
മൊഴി രേഖപ്പെടുത്തി വനിതാ പൊലീസെത്തി പെണ്‍കുട്ടിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ അശോകന്‍ മദ്യപാനിയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കുന്നയാളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ മെക്ക് സെറ്റ് ഓപ്പറേറ്റണാണ് ഇയാള്‍.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാവ് വിവരങ്ങള്‍ തിരക്കിയെങ്കിലും കുട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. സമീപവാസികള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മാതാവ് പീഡനവിവരം മനസിലാക്കിയത്. ബുധനാഴ്ച രാത്രി എസ്.ഐ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അശോകന്റെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. ഇയാള്‍ ഒളിവിലാണ്.
അതിനിടെ പണം നല്‍കി രാഷ്ട്രീയ തലത്തില്‍ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന ആക്ഷേപമുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വിവരമറിഞ്ഞ് പരാതി പിന്‍വലിക്കാനുള്ള രാഷ്ട്രീയ ശ്രമം നടന്നിരുന്നു.
https://www.facebook.com/Malayalivartha


























