സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. മണ്ണൂര്‍ക്കര കൊക്കുടി കോട്ടൂര്‍ വളാവെട്ടി കരണ്ടകംചിറ പ്രദീപ് ഭവനില്‍ പ്രസാദ് (46) ആണ് അറസ്റ്റിലായത്.
കാട്ടാക്കട നിന്നും സ്‌കൂള്‍ കഴിഞ്ഞ് മടങ്ങിയ കുട്ടിയെ വഴിയില്‍ വച്ചു വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയും കോട്ടൂരിന് സമീപം വിജനമായ സ്ഥലത്ത് എത്തിക്കുകയും ഇവിടെ വെച്ച് കുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും പൊലിസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
https://www.facebook.com/Malayalivartha


























