Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

വീണ്ടും പഞ്ച് ഡയലോഗുമായി പിണറായി; മാറി നിൽക്ക് അങ്ങോട്ട് !!

18 NOVEMBER 2017 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എറണാകുളത്ത് പാർട്ടി യോഗത്തിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ചപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ചൂടാകുന്നത് ശരിയാണോ? അപ്പോൾ സ്വാഭാവികമായും ഒരു മറു ചോദ്യം ഉയരാം. മാധ്യമങ്ങളും പരിധി വിടുന്നില്ലേ?

മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുന്നതിൽ സ്വാഭാവികമായും മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട്. കാരണം രമേശ് ചെന്നിത്തല പോലും പിന്തുണക്കുന്ന ഒരു ഭരണമാണ് കേരളത്തിൽ നടക്കുന്നത്. തോമസ് ചാണ്ടി വിഷയം കത്തി നിന്നപ്പോൾ പോലും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള ഒരു കോൺഗ്രസ് നേതാവ് പോലും ഉശിരുള്ള ഒരു പ്രസ്താവന ഇറക്കിയില്ല. തോമസ് ചാണ്ടിയുടെ വണ്ടിക്ക് ചീമുട്ടയെറിഞ്ഞ യൂത്തൻമാരെ കുറ്റം പറയുകയാണ് കോൺഗ്രസുകാർ ചെയ്തത്. തൊട്ടുപിന്നാലെ പടയൊരുക്കത്തിന്റെ ഒരുക്കത്തിനിടയിൽ ചെന്നിത്തല ചാണ്ടിയുടെ റിസോർട്ടിൽ രണ്ടു നാലു ദിവസം സൗജന്യമായി അന്തിയുറങ്ങി എന്ന വാർത്തയും പുറത്തുവന്നു.

മാധ്യമങ്ങൾ നടത്തുന്ന ചോദ്യം ചെയ്യലുകൾ ഒരു ഭരണാധികാരിക്കും ദഹിക്കില്ല. അതിന് ഉമ്മൻ ചാണ്ടിയെന്നോ പിണറായി വിജയനെന്നോ ഉള്ള വ്യത്യാസം ഇല്ല. അതേ സമയം മാധ്യമങ്ങളുടെ ആക്റ്റിവിസം ജുഡീഷ്യൽ ആക്റ്റിവിസത്തെക്കാൾ വർധിക്കുന്നുമുണ്ട്. ഒരു മന്ത്രിയെ താഴെയിറക്കിയതിന്റെ അഹങ്കാരത്തിൽ ഒരു ചാനൽ നടത്തിയ ജല്പനങ്ങൾ അതിരു കവിഞ്ഞിരുന്നു. തോമസ് ചാണ്ടി രാജിവച്ചതിന്റെ തലേന്ന് ചാണ്ടിയെ കുറിച്ച് ഏഷ്യാനെറ്റ് പറഞ്ഞത്, പുഴുത്തിട്ടും പുറത്താക്കുന്നില്ല എന്നാണ്.

കഴിഞ്ഞ യു ഡിഎഫ് സർക്കാരിന്റെ കാലത്ത് കെ എം മാണിയെയും കെ ബാബുവിനെയും ഇങ്ങനെയൊക്കെ തന്നെയാണ് ദ്യശ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്തത്.കേസിൽ പെടുന്ന നേതാക്കളെയെല്ലാം ചവിട്ടി അരയ്ക്കുന്ന മനോഭാവം. ഉമ്മൻ ചാണ്ടിയെ മാനഭംഗക്കാരനെന്നും കെ എം മാണിയെ ബാർക്കോഴക്കാരനെന്നും വിശേഷിപ്പിക്കുമ്പോൾ അൻപത് വർഷത്തിലധികമായി ഇവർ സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ എന്തുകൊണ്ട് ഓർക്കാതെ പോകുന്നു.

ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങളും പദ്ധതികളുമൊക്കെയായി മുന്നോട്ട് പോകുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ സ്വാഭാവികമായും അതിന് സാരഥ്യമരുളുന്ന മുഖ്യമന്ത്രിക്ക് ദേഷ്യം വരാം. അദ്ദേഹം പൊട്ടിത്തെറിച്ചെന്നും വരാം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സി പി ഐ മന്ത്രിമാർ ഓഫീസ് മുറിയിലിരിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ വെല്ലുവിളിച്ചത് ജനാധിപത്യത്തെയാണ്. മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അവരുടെ രാജി ആവശ്യപ്പെടുമായിരുന്നു.

ഇനി പിണറായിക്ക് ഒന്നും നോക്കാനില്ല. മാധ്യമങ്ങൾ തന്നെ പിന്തുണക്കില്ലെന്ന് അദ്ദേഹത്തിനറിയാം. അപ്പോൾ അദ്ദേഹം ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കും. സർക്കാരിനെ അവഗണിച്ചും എതിർത്തും മാധ്യമങ്ങൾക്ക് അധികനാൾ പോകാനാകില്ല. അതിലൂടെ സാധാരണക്കാരന് നഷ്ടമാകുന്നത് അമൂല്യമായ വാർത്തകളായിരിക്കും. അത്തരമൊരു സ്ഥിതി കാര്യങ്ങളെ കൂടുതൽ വഷളാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (10 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (25 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (33 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends