Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഈര്‍ക്കില്‍ പാര്‍ട്ടിനേതാക്കളെ ഉപയോഗിച്ച് സി.പി.എം സി.പി.ഐയെ ഒതുക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാകുന്നു

18 NOVEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

സി.പി.ഐയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ സി.പി.എം രൂപീകരിച്ചത് മുതല്‍ തുടങ്ങിയതാണ് ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത. സി.പി.എമ്മിന്റെ താത്വിക ആചാര്യനായ ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെ സി.പി.ഐയെ ഒതുക്കാന്‍ ഒരേ തന്ത്രമാണ് പ്രയോഗിച്ചത്. 1969ലെ ഇ എം എസ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടണ്ണനെ മുന്‍ നിര്‍ത്തി സി.പി.ഐയെ വെട്ടിനിരത്തിയ അതേ നമ്പരാണ് തോമസ് ചാണ്ടിയെ വെച്ച് പിണറായി പയറ്റുന്നത്. വെല്ലിംഗ്ടനെ രക്ഷിക്കാന്‍ ഇ.എം.എസ് ആവതും ശ്രമിച്ചു, നടന്നില്ല. വെല്ലിംടണിനെതിരെ അഴിമതി അന്വേഷണം പ്രഖ്യാപിച്ചതിന്റെ കൂടെ സി.പി.ഐ മന്ത്രിമാരായ എം.എന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ് എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചതോടെ അവര്‍ രാജിവെച്ചു. പിന്നീട് കോണ്‍ഗ്രസുമായി ചേര്‍ന്ന് പത്ത് വര്‍ഷത്തോളം സി.പി.ഐ ഭരണം നടത്തി.

ഇന്നിപ്പോ കായല്‍ കയ്യേറി തോമസ് ചാണ്ടിയെ മാറ്റാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരികരിച്ച് പ്രതിഷേധിച്ചു. ബാക്കി അങ്കം രണ്ട് പാര്‍ടികളുടേയും സെക്രട്ടറിമാര്‍ പത്രത്തിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തുടരുകയാണ്. ലക്ഷ്യം അന്നുമിന്നും ഒന്നു തന്നെ . ഇന്ന് സോഷ്യല്‍ മീഡിയായിലൂടെ സി.പി.എം ന്യായീകരണ തൊഴിലാളികള്‍ വിളിക്കുന്ന തെറികള്‍ 1969ലെ സി.പി.എം അണികള്‍ മുദ്രാവാക്യമായും ചുവരെഴുത്തായും പ്രകടിപ്പിച്ചിരുന്നു. വെക്കടാ വലതാ ചെങ്കൊടി താഴെ, എമ്മ തൊമ്മാ തെമ്മാടി അട്ടിമറിക്കാന്‍ നോക്കണ്ട, ചുട്ടുകരിക്കും സൂ ക്ഷി ച്ചോ അമ്മാതിരി കൊലവിളി ഇന്ന് കാനത്തിനെതിരെ നടക്കുകയാണ്. 

മാധ്യമ പ്രവര്‍ത്തകനും ടിവി തോമസിന്റെ ജീവിതകഥാകാരനുമായ ടിവി കൃഷ്ണന്‍ തന്റെ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതിങ്ങനെ; 
'' തിരഞ്ഞെടുപ്പ് ജയിക്കാനും ഭരിക്കാനും മുന്നണിക്ക് ഈര്‍ക്കില്‍ പാര്‍ട്ടികളെന്ന് പൊതുവെ അറിയപ്പെട്ട കെ എസ് പിയുടെയും ,കെ ടി പി യുടെയും പങ്കാളിത്തം ആവശ്യമുണ്ടായിരുന്നില്ല. മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി വിലപേശാനുള്ള അട്ടിപ്പലമായി ഉപയോഗിക്കാന്‍ ഈര്‍ക്കില്‍ പാര്‍ടികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാവശ്യമായിരുന്നു. അത് സ്വയം വിനാശകരമായി ഭവിച്ചുവെന്നത് മറ്റൊരു കാര്യം. നിയമസഭയിലെ ഏകാംഗ കക്ഷികളായ ഈര്‍ക്കില്‍ ഗ്രൂപ്പുകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം കൊടുത്തതും കെ.ടി.പി മന്ത്രിയെ ആരോപണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇ.എം.എസ് ഘടകകക്ഷികളെ കടന്നാക്രമിച്ചതും അതിന്റെ പ്രത്യാഘാതത്തില്‍ അധികാരം നഷ്ടപ്പെട്ടതും.

ഈര്‍ക്കില്‍ പാര്‍ട്ടികളെ ഉപയോഗിച്ച് ഗുണമുണ്ടാക്കുക, , അവരെ കയറുരി വിട്ട് മുന്നണിയിലെ പ്രബല കക്ഷികളെ ഒതുക്കുകയും , അവരെ ആക്ഷേപിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. 1967 ലെ സപ്ത കക്ഷി മുന്നണിയില്‍ ഒരാവശ്യവുമില്ലാതെയാണ് കേരള സോഷ്യലിസ്റ്റ് പാര്‍ടി (കെ.എസ്.പി) കര്‍ഷക തൊഴിലാളി പാര്‍ടി (കെ.ടി.പി) എന്നീ ഈര്‍ക്കില്‍ പാര്‍ടികളെ ഇ.എം.എസി ന്റെ നിര്‍ബന്ധപ്രകാരമാണ് മുന്നണിയില്‍ ചേര്‍ത്തത്. അന്നും ലക്ഷ്യം സിപിഐയെ ചുരുട്ടിക്കെട്ടുക എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ലക്ഷ്യം. ഇന്നിപ്പോ സമ്പന്നനായ തോമസ് ചാണ്ടിയെ ഉപയോഗിച്ച് പിണറായി സി.പി.ഐയെ അടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends