പൊലീസിനെ കണ്ട് ഭയന്നോടി... യുവാവ് പുഴയില്‍ വീണ് മരിച്ചു

പൊലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാന്‍ (28) ആണ് മരിച്ചത്. മുക്കം ഇരവഞ്ഞിപ്പുഴ അഗസ്ത്യന്‍ മുഴി കടവിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ നാളായി മണല്‍ കടത്ത് നടക്കുന്ന കടവാണിത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. വാഹനത്തിന്റെ ഡ്രൈവറായിരുന്ന റഹ്മാന്‍ പൊലീസിനെ കണ്ടതും പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























