തട്ടിയത് കോടികള്‍... ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടിയ മുംബൈ സ്വദേശികള്‍ അറസ്റ്റിലായി, ആ വീരതട്ടിന്റെ കഥ ഇങ്ങനെ...

മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടിയ മുംബൈ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് ബിസിനസുകാരന്റെ ബാങ്ക് അൗക്കണ്ടിലെ 50 ലക്ഷം രൂപ തട്ടിയ സംഭവത്തിലാണ് മുംബൈ താനെ സ്വദേശികളായ ജിതേന്ദ്രമഹന്‍ റാത്തോഡ്, സമീര്‍ അന്‍വര്‍ എന്നിവരാണ് മുംബൈ സൈബര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരി ബിസിനസ് ആവശ്യത്തിനായി മെയില്‍ വഴി അയക്കുന്ന ഫണ്ടിങ് ട്രാന്‍സ്ഫറിങ് ലെറ്റര്‍ വ്യാജമായി ഉണ്ടാക്കി ഹാക്ക് ചെയ്ത മെയിലിലൂടെ അയച്ചാണ് സംഘം പണം തട്ടുന്നത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലായി നിന്നായി 50 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ്. വ്യാജ പേരിലാണ് പ്രതികള്‍ ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha


























