സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം

സ്‌കൂളില്‍ നിന്നും പഠനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. മണ്ണൂര്‍ക്കര കൊക്കുടി കോട്ടൂര്‍ വ്‌ളാവെട്ടി കരന്‌ടകം ചിറ പ്രദീപ് ഭവനില്‍ പ്രസാദ് (46) ആണ് അറസ്‌റ്റിലായത്.
കാട്ടാക്കട നിന്നും സ്‌കൂള്‍ പഠനം കഴിഞ്ഞു മടങ്ങിയ കുട്ടിയെ വഴിയില്‍ വച്ചു വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു ബൈക്കില്‍ കയറ്റുകയും കോട്ടൂരിനു സമീപം വിജനമായ സ്‌ഥലത്ത് എത്തിക്കുകയും ഇവിടെ കുട്ടിയെ കടന്നു പിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി പോലിസ് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും പോലിസ് കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസ് രജിസ്‌റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്‌തു
https://www.facebook.com/Malayalivartha


























