ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മുപ്പത്തൊന്നു വയസ്സുകാരി മലചവിട്ടി; നടപ്പന്തലില്‍ എത്തിയപ്പോള്‍ പിടികൂടി മടക്കി അയച്ചു

മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്. നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു.
ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാര്‍വതിയെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസ്സാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു. പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറ്.
തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് പാര്‍വതി എങ്ങനെയാണ് നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്. നിലവില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.
https://www.facebook.com/Malayalivartha


























