വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട് വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഓഫീസിലെ ഫർണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആരാണ് ഇത് ചെയ്തത് എന്ന കാര്യം വ്യക്തമല്ല.
ഇതിനുമുൻപും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് തോടന്നൂർ.
https://www.facebook.com/Malayalivartha


























