കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് അപ്രതീക്ഷിത കൂട്ട സ്ഥലംമാറ്റം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് അപ്രതീക്ഷിത കൂട്ട സ്ഥലംമാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഡിപ്പോകളില്‍നിന്നുള്ള 285 പേരെയാണ് വടക്കന്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മെല്ലപ്പോക്ക് സമരത്തിലാണ്. ഭരണാനുകൂല സംഘടനകളടക്കം ഇതിനെതിരെ രംഗത്തെത്തിയുണ്ട്. എന്നാല്‍ 600 പേരുടെ പട്ടികയാണ് പരിഗണിച്ചതെന്നും മണ്ഡലകാലമായതിനാലാണ് 285ല്‍ പരിമിതപ്പെടുത്തിയതെന്നുമാണ് മാനേജ്‌മെന്റില്‍നിന്ന് ലഭിക്കുന്ന വിവരം.
കൊല്ലം ഡിപ്പോയില്‍ നിന്നുള്ള 24 പേരെ കണ്ണൂരേക്കാണ് മാറ്റിയിരിക്കുന്നത്. ചാത്തന്നൂരിലെ ഏഴ് പേര്‍ക്ക് കല്‍പറ്റയിലേക്കും കരുനാഗപ്പള്ളിയിലെ 11 പേര്‍ക്ക് മാനന്തവാടിയിലേക്കും കൊട്ടാരക്കരയിലെ 16 പേര്‍ക്ക് തലശ്ശേരിയിലേക്കുമാണ് സ്ഥലംമാറ്റം.
പാലോട് ഡിപ്പോയിലെ ഏഴ് പേരെ പാലക്കാടേക്ക് മാറ്റിയപ്പോള്‍ പത്തനാപുരം ഡിപ്പോയിലെ ഒമ്പത് പേരെ കാഞ്ഞങ്ങാടേക്കാണ് തട്ടിയത്.
തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ 26 പേര്‍ക്ക് പാല, തൊടുപുഴ, മൂലമറ്റം, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലേക്കാണ് മാറ്റം. പുനലൂര്‍ ഡിപ്പോയിലെ ഏഴും കുളത്തൂപ്പുഴയിലെ അഞ്ചും അടൂരിലെ അഞ്ചും പന്തളത്തെ നാലും പത്തനംതിട്ടയിലെ എട്ടും കണ്ടക്ടര്‍മാരെ അയച്ചിരിക്കുന്നത് കാസര്‍കോടേക്കാണ്.
ആര്യനാട്, വിതുര ഡിപ്പോകളിലുള്ള ആറ് പേര്‍ ഇനി ജോലിചെയ്യേണ്ടത് കോഴിക്കോടാണ്. വെഞ്ഞാറമൂട്ടിലെ 10 പേരെ കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ആറ്റിങ്ങലില്‍ 15 പേര്‍ക്കാണ് സ്ഥലംമാറ്റം, അതും തിരുവമ്പാടിയിലേക്ക്. കിളിമാനൂരിലെ 15 പേരെ മാറ്റിയിരിക്കുന്നത് സുല്‍ത്താന്‍ ബത്തേരിയിലേക്കാണ്. ചടയമംഗലത്തെ ആറുപേര്‍ ഇനി ജോലിചെയ്യേണ്ടത് തലശ്ശേരിയിലാണ്. നെടുമങ്ങാട് ഡിപ്പോയില്‍ 21 പേര്‍ക്കാണ് സ്ഥലംമാറ്റം. ഇവരെ അയച്ചിരിക്കുന്നത് തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട് ജില്ലകളിലേക്കാണ്. വനിത ജീവനക്കാരും പെന്‍ഷനാകാന്‍ ഒരുവര്‍ഷത്തില്‍ താഴെയുള്ളവരും ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.
ഒരുമാസം മുമ്പ് െ്രെഡവര്‍ വിഭാഗം ജീവനക്കാരെയും ഇത്തരത്തില്‍ സ്ഥലംമാറ്റിയിരുന്നു. സാധാരണ മാര്‍ച്ച്, മേയ് മാസങ്ങളിലാണ് എല്ലാ മേഖലയിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ ഇതും ലംഘിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























