ആശുപത്രികെട്ടിടം പണിത ഉദ്യോഗസ്ഥ സന്നിധാനത്ത് എത്തിയത് ആചാരലംഘനമാക്കി

മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥ ആചാരം ലംഘിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ശബരിമലയില്‍ പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി.ജെ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആക്ഷേപം. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനും അനില സന്നിധാനത്ത് എത്തിയിരുന്നു. സന്നിധാനത്ത് പണിത ആശുപത്രിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത് അനിലയായിരുന്നു. അതിനാലാണ് ഉദ്ഘാടനത്തിനായി അനില സാന്നിധാനത്തെത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നൊറ്റൊയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ചിലരൊക്കെ ദര്‍ശനവും നടത്തിയിട്ടുണ്ട്.
സി.പി.എം നേതൃത്വത്തിലുള്ള ദേവസ്വംബോര്‍ഡ് ഭരണസമിതിയെ അപമാനിക്കാന്‍ ചില തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്റെ ഇരായായി അനില മാറായെന്നാണ് കരുതുന്നത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമസിക്കാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























