പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മുഖ്യമന്ത്രിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം നേമം സ്വദേശി ആര്‍.എസ്. ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ രാജിയും മന്ത്രിസഭാ ബഹിഷ്‌കരണവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഭൂമികൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഹര്‍ജി നല്‍കിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























