കോടിയേരിയുടെ മകനെതിരായ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് സി.പി.എം

സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പരാതി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം. നേതാവിനെതിരെയല്ല, മകനെതിരെയാണ് പരാതി എന്ന നിലപാടിലാണ് പാര്‍ട്ടി. പി.ബിയിലെ ഒരു വിഭാഗം യെച്യൂരിയെ കണ്ട് ഇക്കാര്യം വ്യക്തമാക്കി. പിന്നാലെ പരാതി കിട്ടിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പല നേതാക്കള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. അതുകൊണ്ട് ആരും പരസ്യപ്രതികരണത്തിന് തയ്യാറല്ല. കോടിയേരി ബാലകൃഷ്ണന്‍ താമസിക്കാതെ മാധ്യമങ്ങളെ കാണും. അതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha


























