ബിജെപി ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുയാണെന്ന് കെജ്‌രിവാള്‍

ബിജെപി ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയ അധികാരങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന സര്‍വീസസ് ഓര്‍ഡിനന്‍സിനെതിരെ എഎപി നടത്തിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇപ്പോളുള്ളത് ഏകാധിപത്യമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ സമാനമായ ഓര്‍ഡിനന്‍സുകള്‍ മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബിജെപിക്കെതിരെ ഡല്‍ഹി ജനതയെ അണിനിരത്താന്‍ ലക്ഷ്യമിട്ടുള്ള മഹാറാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുറമേ പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്‍, കപില്‍ സിബില്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























