Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ട്, വ്യാപാര മേഖലയിൽ പ്രവാസികളെ പുറത്താക്കി സൗദിയുടെ മിന്നൽ നീക്കം..!

13 JUNE 2023 12:44 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഒരു എത്തുംപിടിയും തരാതെ ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ്. അതിനാൽ വിവിധ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ തങ്ങളുടെ ജോലി എപ്പോൾ തെറിക്കുമെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ്. യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.

അതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്.ഇപ്പോൾ സൗദിയിൽ പ്രവാസികൾ കൂടുതൽ തൊഴിലെടുക്കുന്ന വ്യാപാര മേഖലയിൽ വില്‍പന ഔട്ട്‌ലെറ്റുകളിൽ സൗദിവത്കരണം നിലവില്‍വന്നതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എലിവേറ്ററുകള്‍, ലിഫ്റ്റുകള്‍, ബെല്‍റ്റുകള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കൃത്രിമ ടര്‍ഫ്, നീന്തല്‍ക്കുളം സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, പാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച പിന്നാലെയാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്.

വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ തൊഴിലുകളും സൗദിവത്കരണ പരിധിയില്‍ വന്നിട്ടുണ്ട്. ഈ പ്രൊഫഷനുകളില്‍ 50 ശതമാനം സൗദികളായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവില്‍ വന്നത്.

അതേസമയം, യുഎഇയിൽ ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്നാണ് മുന്നറിയിപ്പ്. 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.

ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ജൂണിൽ നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം 30നകം നടപ്പാക്കിയില്ലെങ്കിൽ വൻ തുകയാണ് പിഴയായി ഈടാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (12 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (33 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (9 hours ago)

Malayali Vartha Recommends