അര്‍ഹരായവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

അര്‍ഹരായവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടര്‍ന്നും നല്‍കുമെന്നും അനര്‍ഹര്‍ക്ക് സബ്‌സിഡി നല്‍കുന്നത് നിര്‍ത്തലാക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു.
എല്‍പിജി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം യുപിഎ സര്‍ക്കാരിന്റേതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ്, അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാക്കുമെന്നും ഇതിനു മുന്നോടിയായി സിലിണ്ടറൊന്നിന് മാസം നാലു രൂപ വീതം തുടര്‍ച്ചയായി കൂട്ടുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























