കള്ളനെന്നുപറഞ്ഞാൽ ഇതാണ് കള്ളൻ പെരുംകള്ളൻ

കള്ളനെന്നുപറഞ്ഞാൽ ഇതാണ് കള്ളൻ പെരും കള്ളൻ ജസ്റ്റ് ഡയല്‍ എന്ന ഡെലിവറി സ്ഥാപനത്തില്‍ ഫോണ്‍ ചെയ്ത് വലിയ ടിപ്പര്‍ വരുത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് വാഹനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത് . സംഭവം നടന്നത് ദില്ലിയിലെ കഞ്ചാവാല പൊലീസ് സ്‌റ്റേഷനിലാണ്. കുമാര്‍ എന്ന 30 വയസുകാരനാണ് പൊലീസുകാരെ വിഡ്ഢികളാക്കിയ ശരിക്കും കള്ളന്‍.ടൊയോട്ട ഇന്നോവ, ടാറ്റ സഫാരി, ടാറ്റ സെനോണ്‍ എന്നീ വാഹനങ്ങളാണ് കുമാര്‍ മോഷ്ടിച്ചത്. ട്രക്കുകള്‍ വാടകയ്ക്ക് നല്‍കിയിരുന്ന സ്ഥാപനത്തിലായിരുന്നു നേരത്തെ കുമാറിന് ജോലി. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്യുന്ന കരാര്‍ ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഈ പ്രവൃത്തി പരിചയമാണ് ഈയൊരു കടും കൈ ചെയ്യാന്‍ കുമാറിനെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























