എല്ലാ ദിവസവും മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ബി.ജെ.പി മന്ത്രി

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ മദ്രസ ബോര്‍ഡിന്റെ 20-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മധ്യപ്രദേശിലെ മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യണം. അപ്രകാരം ചെയ്യുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് വിജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ദേശീയ ബോധം വളര്‍ത്തുന്നതിന് മദ്രസാ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
സ്‌കൂളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് വിജയ് ഷാ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ എങ്ങനെ സ്‌നേഹിക്കണമെന്നും അതിനെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























