അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. അടിയന്തിരസഹായത്തിനായി നഗരസഭാ മെയിന്‍ ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും വിലയിരുത്താറുണ്ടെന്ന് മേയര്‍ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്തു എല്ലാ ദിവസവും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ലഭ്യമാകുന്ന എല്ലാ പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍ അറിയിച്ചു.
'ഇന്ന് ശ്രദ്ധയില്‍പെട്ട ഒരു പരാതിയായിരുന്നു വെണ്‍പാലവട്ടത്ത് ഒരു ഇടറോഡില്‍ വെള്ളക്കെട്ട് ഉണ്ടെന്നുള്ളത്. അത് അടിയന്തിരമായി പരിഹരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു കളയുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇവിടെ ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കി. കണ്‍ട്രോള്‍ റൂം നമ്പര്‍: 9446677838''
കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്
സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെയെത്തും. രണ്ടാംപാദമായ ആഗസ്റ്റില്‍ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും. ഇന്ത്യന്‍ മഹാസമുദ്രോപരിതലത്തിലെ ചൂട് കൂടുതലാണിപ്പോള്‍. ഇത് സാധാരണനിലയിലേക്ക് മാറുന്നതാണ് കാലവര്‍ഷം നേരത്തെയെത്താന്‍ കാരണം. ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡൈപോള്‍ പ്രതിഭാസത്തിലെ മാറ്റം കാരണമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കിഴക്കന്‍ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറന്‍ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോള്‍ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോള്‍.
https://www.facebook.com/Malayalivartha