അമ്മയുടെ നിവേദനംഫലിച്ചു ; രാജീവ് വധക്കേസ് പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസം കൂടി നീട്ടി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പേരറിവാളന്‍റെ പരോൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്കു നിവേദനം നൽകിയികുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ പരോൾ ഒരു മാസം കൂടി നീട്ടിയത്. ഒക്ടോബർ 24 വരെയാണ് പരോൾ നീട്ടിയത്. ഓഗസ്റ്റ് 24നാണ് പേരറിവാളനു സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചത്.
ചികിത്സയിൽ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് വെല്ലൂർ ജയിലിൽ കഴിഞ്ഞിരുന്ന പേരറിവാളനു പരോൾ അനുവദിച്ചത്. രാജീവ്ഗാന്ധി വധക്കേസിൽ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് പരോൾ ലഭിച്ചത്.
https://www.facebook.com/Malayalivartha


























