തന്നെ ഗുർമീത് വിവാഹം കഴിച്ചാൽ ഉണ്ടാകുന്നത് മറ്റൊന്നെന്ന് കണ്ട് ഹണി വേദനിച്ചപ്പോൾ

ഗുര്‍മീത് റാം റഹീം സിങുമായുള്ള അടുപ്പം വെളിപ്പെടുത്തി മോഡലും ബോളിവുഡ് നടിയുമായ രാഖി സാവന്ത്. മൂന്നര വര്‍ഷമായി ഗുര്‍മീത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രാഖി സാവന്ത്. ഒരിക്കല്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗുര്‍മീതിന്റെ ഗുഹയില്‍ ചെന്നിട്ടുണ്ടെന്നും രാഖി പറഞ്ഞു.
അതേസമയം ഗുര്‍മീതുമായി താന്‍ അടുക്കുന്നത് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും വിവാദ സുന്ദരി പറഞ്ഞു. ഗുര്‍മീതിനെ താന്‍ വിവാഹം കഴിക്കുമോ എന്ന ഭയവും തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്നതാകാം അവരെ അസ്വസ്ഥയാക്കിയതെന്നും താരം പറഞ്ഞു.
ഗുര്‍മീതിന്റെയും ഹണി പ്രീതിന്റെയും ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രത്തില്‍ ഹണി പ്രീതിന്റെ വേഷം ചെയ്യുന്നതും രാഖി തന്നെയാണ്. സിനിമയുടെ പ്രചരണാര്‍ത്ഥം എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍.

ഒരിക്കല്‍ ഗുര്‍മീതിന്റെ സമീപത്ത് അല്‍പവസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും. എന്നാല്‍, വനിതകളെ ചൂഷണം ചെയ്തതായും പുരുഷന്മാരെ വന്ധ്യംകരണം നടത്തിയതായും അറിയില്ലെന്നും രാഖി പറഞ്ഞു.

https://www.facebook.com/Malayalivartha


























