തോക്കുമായി ക്ലാസിലെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥി..

കോടമ്പാക്കം ലയോള സ്‌കൂളിൽ പത്താംക്ലാസ് വിദ്യാര്‍ഥി തോക്കുമായി ക്ലാസിലെത്തി. വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി തോക്കുമായി സ്കൂളിലെത്തിയത്. ഇത് കണ്ടതോടെ ക്ലാസ്സിലെ മറ്റു കുട്ടികൾക്ക് ഭയമായി. സഹപാഠികള്‍ പറഞ്ഞറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
എയര്‍ ഗണ്ണായിരുന്നെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചാല്‍ മരണകാരണമാവുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിദ്യാര്‍ഥിയുടെ പിതാവിന്റെപേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ പിതാവ് ഏതാനും വര്‍ഷങ്ങൾക്ക്മുമ്പ് എറണാകുളത്തുനിന്ന് വാങ്ങിയ 'ലീമെന്‍ എയര്‍ പിസ്റ്റള്‍' ആണ് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























