യുവതിയുടെ മുഖത്തടിച്ചതിന് ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്തു

ദളിത് പെണ്‍കുട്ടിയുടെ മുഖത്തടിച്ച കേസിൽ ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്തു. അവർ പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്യമതത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്തായിരുന്നു അവർ പെൺകുട്ടിയെ തല്ലിയത്.
പെൺകുട്ടിയുടെ പിതാവ് പരാതി നല്കിയതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. അലിഗഡിൽ നിന്നുള്ള ബിജെപി വനിത നേതാവ് സംഗീത വാര്‍ഷണേക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്‌ച പെണ്‍കുട്ടിയുടെ പിതാവ് കേസ് നല്‍കുകയായിരുന്നു. ഐപിസി 323,504 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യുവതിയും മുസ്ലിം സുഹൃത്തും ഒരു ചായക്കടയിൽ ഒരുമിച്ചിരിക്കുന്ന വിവരം അറിഞ്ഞ സംഗീത ഈ വിഷയയത്തിൽ ഇടപെടുകയായിരുന്നു. പോലീസെത്തി യുവാവിനെ ഗാന്ധിപാർക്ക് കൊണ്ടുപോകുകയും തുടർന്ന് യുവതിയെ ഉപദേശിക്കാൻ സംഗീത തൊട്ടടുത്ത ഐസ്ക്രീം പാർലറിലേക്ക് കൂട്ടിക്കൊണ്ടു പോയി മുഖത്തടിക്കുകയായിരുന്നു. മുസ്ലിം പയ്യനെയും ഹിന്ദു പയ്യനെയും കണ്ടാൽ നിനക്ക് തിരിച്ചറിയില്ല എന്നൊക്കെ ആക്രോശിക്കുന്ന സംഗീതയെയാണ് വീഡിയോയിൽ കാണുന്നത്.
https://www.facebook.com/Malayalivartha


























