നവജാതശിശുവിന് മിനിറ്റുകൾക്കുള്ളിൽ ആധാർ

നവജാതശിശുവിനു ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ ആധാർ ലഭിച്ചു. വെറും ആറു മിനിറ്റുകൾക്കുള്ളിലാണ് കുഞ്ഞ് ആധാറിന് ഉടമയായത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞാണ് ആധാർ സ്വന്തമാക്കിയത്.
ആധാറിനായി മാതാപിതാക്കള്‍ ഓൺലൈൻ അപേക്ഷ നൽകി ആറു മിനിറ്റിനുള്ളിൽ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ രാധാ ക്രുഷ്ണ ഗാമെ പറഞ്ഞു. ഉസ്മാനബാദിന് ഇത് അഭിമാന നിമിഷമാണ്. എല്ലാ കുട്ടികൾക്കും ആധാറിനായി രജിസ്റ്റർ ചെയ്യുമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. കുഞ്ഞിന് ഉടൻ ആധാർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.
https://www.facebook.com/Malayalivartha


























