സ്വച്ഛ്ഭാരത് പദ്ധതിയെ അനുകൂലിച്ച് ലേഖനമെഴുതിയ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് മോഡി

സ്വച്ഛ്ഭാരത് പദ്ധതിയെ കുറിച്ച് ലേഖനമെഴുതിയ വിദ്യാര്‍ഥിനിയ്ക്ക് പ്രധാനമന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിനിടെയാണ് പദ്ധതിയെക്കുറിച്ച് രവിഷ എന്ന വിദ്യാര്‍ഥിനിയെഴുതിയ ലേഖനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയത്തിനായി എന്തൊക്കെ നമ്മള്‍ ചെയ്യണമെന്ന് ആ രവിഷയുടെ ലേഖനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ പ്രധാനമന്ത്രി കുട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
മന്‍ കി ബാതിന്റെ 36ാമാത്തെ പതിപ്പിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് രാജ്യവ്യാപക പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























