പ്രണയം നടിച്ച് വഞ്ചിച്ച പെൺകുട്ടിക്ക് സംഭവിച്ചത്...

പ്രണയം നടിച്ചു വഞ്ചിച്ചെന്നപ്പേരിൽ പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകനും കാമുകന്റെ പിതാവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഐസർവാൾ ഗ്രാമവാസിയായ പെണ്‍കുട്ടി ശനിയാഴ്ച വൈകിട്ടു വീട്ടിലേക്കു മടങ്ങും വഴി കാമുകനായ രവി പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും ഇയാളുടെ പിതാവ് ചന്തു പെണ്‍കുട്ടിയെ മർദിക്കുകയും ചെയ്തു.
അതിനുശേഷം രണ്ടുപ്പേരും ചേർന്ന് പെണ്‍കുട്ടിയുടെമേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കത്തുന്ന പെൺകുട്ടിയെക്കൻഡ് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നു. രവിയാണ് തന്റെ മേൽ മണ്ണെണ്ണ ഒഴിച്ചതെന്നും തീ കൊളുത്തിയത് ആരെന്നു വ്യക്തമല്ലെന്നും പെണ്‍കുട്ടി പോലീസിനു ആശുപത്രിയിൽവച്ച് മൊഴി നൽകിയിരുന്നു.
രവി കുറെക്കാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും പിന്തുടർന്നിരുന്നതായും പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. രവിയോട് സംസാരിക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ പെണ്‍കുട്ടിയെ ഇയാൾ അടിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. രവിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha


























