ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പൂജാരിക്കൊപ്പം പെണ്‍കുട്ടികളെ അർദ്ധ നഗ്നരാക്കി പാർപ്പിക്കുന്ന വിചിത്ര ആചാരവുമായി ഒരു ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും വ്യത്യസ്തമായ ആചാര രീതികൾ ഉണ്ടാകും. എന്നാൽ വളരെ വിചിത്രമായ ആചാര രീതിയാണ് തമിഴ്നാട്ടിലെ മധുരൈയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്നു പോകുന്നത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പെണ്‍കുട്ടികളെ അർദ്ധനഗ്നരായി പാര്‍പ്പിക്കുന്നതാണ് ഇവിടുത്തെ ആചാര രീതി. കഴിഞ്ഞ ദിവസം ഈ ക്ഷേത്രത്തിൽ ഇത്തരത്തിൽ പതിനഞ്ചു പെൺകുട്ടികളെ അർദ്ധനഗ്നരായി പാർപ്പിച്ചിരുന്നതായി കണ്ടെത്തി
മാറ് മറയ്ക്കാന്‍ ആഭരണങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. സംഭവത്തില്‍ മധുരൈ കളക്ടര്‍ കെ വീര രാഘവ റാവു ഇടപെട്ടതോടെ പെണ്‍കുട്ടികള്‍ക്ക് ശരീരം മറയ്ക്കാന്‍ വസ്ത്രം നല്‍കി. ഏഴ് പെണ്‍കുട്ടികളാണ് പതിനഞ്ച് ദിവസത്തോളം പൂജാരിയോടൊപ്പം ക്ഷേത്രത്തില്‍ തടവില്‍ കഴിഞ്ഞത്. ദൈവമെന്ന നിലയിലാണ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ പാര്‍പ്പിച്ചതെന്നാണ് ബന്ധപ്പെട്ടവർ വാദിക്കുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ ഇത്തരം ആചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നതാണ് വസ്തുത. ഗ്രാമങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനായി എത്തുന്നത്.
പെൺകുട്ടികൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























