ഡല്‍ഹിയില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഓടുന്നതുള്‍പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. അഞ്ഞൂറോളം തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ അവസാനം പുറത്തിറക്കുന്ന പുതിയ ടൈംടേബിളില്‍ തീവണ്ടികളുടെ വേഗത കൂട്ടുന്നതിന് ശേഷമുള്ള സമയക്രമമായിരിക്കും നിലവില്‍ വരുന്നത്. ഇതിന്റെ ഫലമായി ദില്ലി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പടെ കേരളത്തിലേക്ക് വരുന്ന തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ടുമണിക്കൂര്‍ വരെ ലാഭമുണ്ടാകും. വേഗത കൂട്ടുന്ന തീവണ്ടികളില്‍ കേരള എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, രാജധാനി എന്നിവയും ഉള്‍പ്പടുന്നുണ്ട്.
വേഗത വർധിപ്പിക്കുന്നതിനു മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പുതിയ സമയക്രമം നിലവില്‍ വരുമ്പോള്‍ അമ്പതോളം എക്സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയര്‍ത്താനാണ് റയിൽവേയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























