ആർ എസ് എസ് സർവേ ഫലം: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും

അഴിമതിയിൽ മുങ്ങിയ യുപിഎ സർക്കാറിനുള്ള ബിജെപിയുടെ ശബ്ദമായിരുന്നു അന്ന് മോദി. വികസനത്തിന്റെ നേതാവ് എന്ന ഇമേജിൽ മോദി വളർന്നപ്പോൾ അദ്ദേഹത്തെ ഇന്ത്യൻ ജനതയും വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് ബി ജെ പി ക്ക് ചരിത്രിത്തിലെ ഏറ്റവും വലിയ വിജയം നേടാനും സാധിച്ചത് എന്നാൽ, ഇന്ന് ചിത്രം മാറി. കഴിഞ്ഞ മൂന്നു വർഷങ്ങളായി പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികൾ എല്ലാംതന്നെ യു പി എ സർക്കാർ തുടക്കമിട്ട പദ്ധതികൾ ആണെന്നുള്ള ആക്ഷേപം പരക്കെയുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എന്തെങ്കിലും തിരിച്ചടി നേരിട്ടാൽ അത് ബി ജെ പി യെയും കേന്ദ്രസർക്കാരിനെയും പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമില്ല.തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകാനായാൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിനു സാഹചര്യം ഒരുങ്ങുകയും ചെയ്യും. ആർ എസ് എസ് സർവേ ഫലം ബി ജെ പി യിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയതു.
https://www.facebook.com/Malayalivartha


























